ചണ്ഡീഗഢ് : ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ച് അദ്ദേഹത്തിന് നേരെ വെടിവയ്പ്പുണ്ടായി.രണ്ടു തവണയാണ് അക്രമി സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തത്.സുഖ്ബീര്‍ സിങ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു.
മതപരമായ ശിക്ഷയുടെ ഭാഗമായി സുവര്‍ണ ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിനരികിൽ കാവൽക്കരനായി വീൽ ചെയറിൽ ഇരിക്കുകയായിരുന്ന സുഖ്ബീര്‍ സിങിനുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. നരേൻ സിംഗ് ചൗര എന്നയാളാണ് അക്രമി .ക്ഷേത്രം ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടി.