തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ആരംഭിച്ചു.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ചൈതന്യ രഥ ഘോഷയാത്രയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഗ്രന്ഥവും കൊടി കൂറയും വഹിച്ചുള്ള ഘോഷയാത്രയും അമ്പലപ്പുഴയിൽ നിന്നും ആരംഭിച്ച കൊടിമര ഘോഷയാത്രയും വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സത്ര വേദിയിലെത്തിച്ച് കൊടിയേറ്റ് നടന്നു
തുടർന്ന് നടന്ന സത്ര സമാരംഭ സഭ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ബൈജു അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി നിർവിണ്ണാനന്ദ ഗ്രന്ഥ സമർപ്പണം നടത്തി.
സത്ര നിർവഹണസമിതി ചെയർമാൻ റ്റി.കെ ശ്രീധരൻ നമ്പൂതിരി,ഭാഗവത സത്ര സമിതി ജനറൽ സെക്രട്ടറി റ്റി.ജി. പത്മനാഭൻ നായർ, സെക്രട്ടറി സുരേഷ് കാവുംഭാഗം,ജനറൽ കൺവീനർ പി കെ ഗോപിദാസ്, ലാൽ നന്ദാവനം, ശ്രീനിവാസ് പുറയാറ്റ്, നരേന്ദ്രൻ ചെമ്പക വേലിൽ ,സുനിൽകുമാർ,റിഷികേശ്
പ്രതാപചന്ദ്ര വർമ, ഭാഗവതസത്ര സമിതി പ്രസി. കെ ശിവശങ്കരൻ നായർ, സത്രം ട്രഷറാർ ശ്രീനി. എസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
സത്രത്തോട് അനുബന്ധിച്ച് കുട്ടികളുടെ മത്സരങ്ങളിൽ വിജയിച്ചവർക്ക് മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ. ശൈലജ സമ്മാനങ്ങൾ വിതരണം ചെയ്തു.