തിരുവല്ല: അൽ ഇഹ്സാൻ സിൽവർ ജുബിലിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും, ഹിജാമ കപ്പിംഗ് & അക്യൂ പങ്ക്ചർ തെറാപ്പിയും നടത്തി. ചികിത്സാ രംഗത്തെ പ്രഗത്ഭനായ ഉമ്മർ ഗുരുക്കൾ ചികിത്സക്ക് നേതൃത്വം നൽകി. യോഗത്തിൽ ടി.എം.താഹാകോയ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.
ഡോ.അലി അൽ ഫൈസി, പ്രിൻസിപ്പാൾ ഷമ്മാസ് നൂറാനി, ഉസ്താദ് സൈദ് അലവി, എം. സലീം തിരുവല്ല, സി. എം സുലൈമാൻ, സിയാദ് കുഴവേലിൽ, മുഹമ്മദ് ഷുഐബ് എന്നിവർ പങ്കെടുത്തു.
സമാപന ദിവസമായ നാളെ 2 ന് പണ്ഡിത സമ്മേളനം നടക്കും. വൈകിട്ട് 4.30 മണിക്ക് അൽ ഇഹ്സാൻ നഗറിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്തി സജി ചെറിയാൻ ഉൽഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും. ഇഹ്സാനി ഡിഗ്രി പാസ്സായവർക്കുള്ള സനദ് സർട്ടിഫിക്കറ്റും, യൂണിഫോമും വിതരണം ചെയ്യും.
ചടങ്ങിൽ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രപൊലീത്ത,ഡോ. എ.പി അബ്ദുൽ ഹക്കീം അൽ അസ്ഹരി, ആൻ്റോ ആൻ്റണി എം.പി, അഡ്വ:മാത്യു ടി തോമസ് എം.എൽ. എ, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, പ്രമുഖ മത പണ്ഡിതന്മാർ, ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും