ആലപ്പുഴ : ആലപ്പുഴ-അമ്പലപ്പുഴ റെയിൽവേസ്റ്റേഷനുകൾക്കിടയിലുള്ള പുന്നപ്ര ഗേറ്റ് ലെവൽ ക്രോസ് നമ്പർ 81 ഇന്ന് ( 4 )രാത്രി 7 മണിമുതൽ പിറ്റേന്ന് (5) രാവിലെ 6 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 82 (കുറവന്തോട് ഗേറ്റ് ) വഴി പോകണമെന്ന് റെയിൽവേ അറിയിച്ചു.