തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പരസ്യമായി പോരടിക്കുന്നുവെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ 49-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്യമായി കേന്ദ്രത്തിനെ കുറ്റം പറഞ്ഞു കൊണ്ട് ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണ്.ചികിത്സയും മരുന്നുമില്ലാതെ ആശുപത്രികളും ക്ഷേമപെൻഷൻ കിട്ടാത്ത വാർദ്ധക്യത്തിലെത്തിയ നിരാലംബരും ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുമ്പോൾ ആഘോഷങ്ങൾ നടത്തുന്നതിനാണ് സർക്കാർ മുൻകൈയെടുക്കുന്നത്.അദ്ദേഹം ആരോപിച്ചു
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറജയകുമാർ ഉദ്ഘാടനം ചെയ്തു.വി.എസ്. ശിവകുമാർ, അഡ്വക്കേറ്റ് ജി. സുബോധൻ, പാലോട് ,രവി, കെ എസ് ശബരീനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ജാഫർഖാൻ, സംസ്ഥാന ട്രഷറർ എം ജെ തോമസ് ഹെർബിറ്റ്, ബി.എസ് ഉമാശങ്കർ,എ.പി. സുനിൽ, രാകേഷ് കമൽ എന്നിവർ സംസാരിച്ചു.