തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം രണ്ടുപേർ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനും ആണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ഇത്തവണ രോഗം മൂലം മരിച്ചവരുടെ എണ്ണം 19 ആയി.
സെപ്റ്റംബർ 11-ന് ആയിരുന്നു ഇവരുടെ മരണം നടന്നത്. എന്നാൽ ഇപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരമാണ് കാരണം എന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 62 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രവും രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ആശങ്കാജനകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പൊതുജനാരോഗ്യ നിയമപ്രകാരം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പ്രത്യേകിച്ച് പൊതുവും സ്വകാര്യവുമായി പ്രവർത്തിക്കുന്ന നീന്തൽ കുളങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജല ശുചിത്വം ഉറപ്പുവരുത്താനുള്ള നടപടികൾ നിർബന്ധമാക്കിയിട്ടുണ്ട്.






