Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ സ്കൂൾ...

സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തക പരിഷ്കരണം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തക പരിഷ്കരണം പൂർത്തിയായതായും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ സജ്ജമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി 597 ടൈറ്റിലുകളാണ് ഇതിനായി വികസിപ്പിച്ചത്. ഇവയ്ക്കാവശ്യമായ ടീച്ചർ ടെക്സ്റ്റുകളും തയ്യാറാക്കി. 

ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ട് അവർക്കാവശ്യമായ പുസ്തകങ്ങളും വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹയർ സെക്കൻഡറി മേഖലയിൽ ഈ വർഷം പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പുതിയ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നും ഫെബ്രുവരി രണ്ടാം വാരത്തിൽ ഇതിന്റെ പ്രകാശനം നടക്കുമെന്നും മന്ത്രി പറഞ്ഞു. 

ഹയർ സെക്കൻഡറി മേഖലയിലെ പാഠപുസ്തക പരിഷ്‌കരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഭാഷാ വിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടെ 41 ടൈറ്റിൽ പുസ്തകങ്ങളാണ് പതിനൊന്നാം ക്ലാസിലേക്ക് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുട്ടിൽ മരം മുറി കേസ് വാർത്തകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി: റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിന് പിഴയിട്ട് കോടതി

ബെംഗളൂരു: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്തകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച റിപ്പോർട്ടർ ടിവി മാനേജ്മെന്റിന് പിഴയിട്ടു കോടതി. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് പതിനായിരം രൂപ...

Kerala Lotteries Results : 26-06-2025 Karunya Plus KN-578

1st Prize ₹1,00,00,000/- PV 409920 (KOTTAYAM) Consolation Prize ₹5,000/- PN 409920 PO 409920 PP 409920 PR 409920 PS 409920 PT 409920 PU 409920 PW 409920 PX 409920...
- Advertisment -

Most Popular

- Advertisement -