Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsവിമാനാപകടത്തിൽ മരിച്ച...

വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ ബന്ധുക്കളെ  അനിൽ ആൻറണി സന്ദർശിച്ചു

കോഴഞ്ചേരി : 56 വർഷം മുൻപ് സൈനിക വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ ബന്ധുക്കളെ ബി ജെ പി ദേശീയ നേതാവ് അനിൽ ആൻറണി സന്ദർശിച്ചു. ഇലന്തൂർ ഭഗവതി കുന്നിന് സമീപമുള്ള ഓടാലിൽ വീട്ടിലെത്തിയാണ് അനിൽ ആൻ്റണി ബന്ധുക്കളെ അനുശോചനം അറിയിച്ചത്.

ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പത്മകുമാർ. കർഷകമോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജി ആർ. നായർ എന്നിവർക്കും ബി ജെ പി പ്രാദേശിക നേതാക്കൾക്കുമൊപ്പമാണ് ഇന്ന്  10 മണിയോടെ അനിൽ ആൻ്റണി ഓടാലിൽ വീട്ടിലെത്തിയത്. തോമസ് ചെറിയാൻ്റെ ബന്ധുക്കളെ അനുശോചനമറിയിച്ച അനിൽ ആൻ്റണി ബന്ധുക്കളെ പരിചയപ്പെട്ട് ഏറെ സമയം ഇവിടെ ചിലവഴിച്ചശേഷമാണ് മടങ്ങിയത്.

തോമസ് ചെറിയാൻ ഉൾപ്പെടെയുള്ള സൈനികർക്കായി 56 കൊല്ലം കരസേനയും എയർ ഫോഴ്സും തിരച്ചിൽ നടത്തിയതുപോലെ ഇപ്പോഴും മറ്റു മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അനിൽ ആൻ്റണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അപകടത്തിൽ കാണാതായ മറ്റുള്ളവരേയു സൈന്യം കണ്ടെത്തുക തന്നെ ചെയ്യും. കാണാതായ എല്ലാ സൈനികരും രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിൽ ബോള്‍ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു

വയനാട് :വയനാട് ചെന്നലോടിൽ കളിക്കുന്നതിനിടയിൽ ബോള്‍ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു .ചെന്നലോട് സ്വദേശി ഇലങ്ങോളി മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം....

വിദ്വേഷ പ്രസംഗം:കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്

കോഴിക്കോട്:തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്.കലാപാഹ്വാനം, ജനപ്രാതിനിധ്യ നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്. എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ്...
- Advertisment -

Most Popular

- Advertisement -