Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവിമാനാപകടത്തിൽ മരിച്ച...

വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ ബന്ധുക്കളെ  അനിൽ ആൻറണി സന്ദർശിച്ചു

കോഴഞ്ചേരി : 56 വർഷം മുൻപ് സൈനിക വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ ബന്ധുക്കളെ ബി ജെ പി ദേശീയ നേതാവ് അനിൽ ആൻറണി സന്ദർശിച്ചു. ഇലന്തൂർ ഭഗവതി കുന്നിന് സമീപമുള്ള ഓടാലിൽ വീട്ടിലെത്തിയാണ് അനിൽ ആൻ്റണി ബന്ധുക്കളെ അനുശോചനം അറിയിച്ചത്.

ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പത്മകുമാർ. കർഷകമോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജി ആർ. നായർ എന്നിവർക്കും ബി ജെ പി പ്രാദേശിക നേതാക്കൾക്കുമൊപ്പമാണ് ഇന്ന്  10 മണിയോടെ അനിൽ ആൻ്റണി ഓടാലിൽ വീട്ടിലെത്തിയത്. തോമസ് ചെറിയാൻ്റെ ബന്ധുക്കളെ അനുശോചനമറിയിച്ച അനിൽ ആൻ്റണി ബന്ധുക്കളെ പരിചയപ്പെട്ട് ഏറെ സമയം ഇവിടെ ചിലവഴിച്ചശേഷമാണ് മടങ്ങിയത്.

തോമസ് ചെറിയാൻ ഉൾപ്പെടെയുള്ള സൈനികർക്കായി 56 കൊല്ലം കരസേനയും എയർ ഫോഴ്സും തിരച്ചിൽ നടത്തിയതുപോലെ ഇപ്പോഴും മറ്റു മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അനിൽ ആൻ്റണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അപകടത്തിൽ കാണാതായ മറ്റുള്ളവരേയു സൈന്യം കണ്ടെത്തുക തന്നെ ചെയ്യും. കാണാതായ എല്ലാ സൈനികരും രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ധനസഹായത്തിന് അപേക്ഷിക്കാം

പത്തനംതിട്ട : പെന്‍ഷനില്ലാത്ത സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രണ്ട് ലക്ഷത്തില്‍ താഴെ വരുമാന പരിധിയിലുള്ള വിമുക്തഭടന്‍മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 15-ന് മുന്‍പായി അപേക്ഷിക്കാം. സര്‍വീസ് രേഖ,...

പതിമൂന്നുകാരി ഗർഭിണിയായി: പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: പതിമൂന്നുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിൽ പിതാവി(43)നെ പെരുമ്പെട്ടി പോലീസ് പിടികൂടി. കുട്ടിക്ക് ആർത്തവ സംബന്ധമായ ബുദ്ധിമുട്ട് കാരണം ഇന്ന് അമ്മ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അവിടെ പരിശോധനക്കു...
- Advertisment -

Most Popular

- Advertisement -