കൊച്ചി :സംസ്ഥാനത്ത് ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം.ബെംഗളുരു–കന്യാകുമാരി എക്സ്പ്രസിലെ ടിടിഇമാരായ യുപി സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.
ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയിൽവേ പൊലീസ് പിടികൂടി.ഇവരിൽ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു.