Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ധന പ്രതിസന്ധി...

ഇന്ധന പ്രതിസന്ധി : ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്. ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കറാണിത്. ഗ്രീന്‍ സാന്‍വിയെന്ന ടാങ്കറായിരിക്കും എത്തുക. ഗ്രീന്‍ സാന്‍വി ലാരക്-ക്വെഷം ചാനല്‍ വഴി ഹോര്‍മുസ് കടലിടുക്ക് കടന്നതായി കപ്പല്‍ ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നു.

ശിവാലിക്, നന്ദാ ദേവി, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍, പൈന്‍ ഗ്യാസ് എന്നീ ആറ് എല്‍പിജി ടാങ്കറുകള്‍ ഇന്ത്യന്‍ തീരത്ത് നേരത്തെ എത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് കുറഞ്ഞത് 15 ഇന്ത്യന്‍ എണ്ണ, വാതക കപ്പലുകളെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതില്‍ ഇന്ത്യയിലേക്കുള്ള രണ്ട് എല്‍പിജി ടാങ്കറുകളായ ഗ്രീന്‍ ആഷ, ജാഗ് വിക്രം എന്നിവ ഉള്‍പ്പെടുന്നുണ്ട്.പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ ഇന്ത്യ ആരംഭിച്ചു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി മാര്‍ച്ചില്‍ 90 ശതമാനം ഉയര്‍ന്നു എന്നാണ് കണക്കുകള്‍ പുറത്ത് വരുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര പഞ്ചായത്തിൽ സഹായ ഉപകരണങ്ങളുടെ വിതരണം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ സഹായ ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിൽ    ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു...

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത : ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : നവംബർ 11 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ...
- Advertisment -

Most Popular

- Advertisement -