വയനാട് : വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾകൂടി കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലൻ (27) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം .മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിത മേഖലയോട് ചേര്‍ന്ന പ്രദേശമാണ് അട്ടമല. ഉരുൾപൊട്ടലിനു ശേഷം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കാട്ടാനയാക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്.