പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിഭാഗം ഗസ്റ്റ് ലക്ച്ചറര്‍ തസ്തികയിലെ രണ്ട് താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ജൂലൈ 31 രാവിലെ 10 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 91469 2650228