Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ലൈഫ്...

അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ വാർഷികാഘോഷം 24 ന്

അടൂർ: ഇരുപതു വർഷം തികഞ്ഞ അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ വാർഷികാഘോഷം ആരോഗ്യ വകുപ്പ് മന്ത്രി  വീണാ ജോർജ്  ശനിയാഴ്ച (24) വൈകിട്ട്  നാലുമണിക്ക് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ലൈഫ് ലൈനിന്റെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനം  ആന്റോ ആന്റണി എംപി നിർവഹിക്കും.

ലൈഫ് ലൈനിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും സ്റ്റാഫ് അംഗങ്ങളെയും യോഗത്തിൽ ആദരിക്കും. ‘ലൈഫ് ലൈൻ’ കമ്മ്യൂണിക്കേ എന്ന പേരിലുള്ള ന്യൂസ് ലെറ്ററും ആശുപത്രിയെപ്പറ്റിയിട്ടുള്ള കോർപ്പറേറ്റ് വീഡിയോയും പ്രകാശനം ചെയ്യും.  അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ  ദിവ്യ രജി മുഹമ്മദ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്  സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അനിതകുമാരി എൽ,  പഴകുളം മധു, കെ പി ഉദയഭാനു, എ പി ജയൻ, വി എ സൂരജ് തുടങ്ങിയവർ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍ : ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. തൃശൂര്‍ അന്തിക്കാട് സ്റ്റേഷനിലെ സി പി ഒ മാരായ മുജീബ് റഹ്മാന്‍, അമല്‍ ദേവ് എന്നീ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ...

ഓച്ചിറ കാളകെട്ട് ഉത്സവം : മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

കായംകുളം : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 12ന് നടക്കുന്ന കാളകെട്ട് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍   കൊല്ലം സബ് കളക്ടര്‍ നിശാന്ത് സിന്‍ഹാരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.  സുരക്ഷിതമായി ഉത്സവം...
- Advertisment -

Most Popular

- Advertisement -