പത്തനംതിട്ട : യുവതി -യുവാക്കളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്റ്റ് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.eemployment.kerala.gov.in പോര്‍ട്ടല്‍ മുഖേനെ അപേക്ഷ സ്വീകരിക്കും. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കഴിയാത്തവരുമായിരിക്കണം അപേക്ഷകര്‍. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.






