Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമൃഗസംരക്ഷണ മേഖലയിലെ...

മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്‌കാരങ്ങൾ  നൽകും. സംസ്ഥാന തലത്തിൽ മികച്ച ക്ഷീരകർഷകൻ, മികച്ച വാണിജ്യ ക്ഷീര കർഷകൻ, മികച്ച സമ്മിശ്ര കർഷൻ  എന്നീ വിഭാഗങ്ങളിലെ കർഷകർക്ക്  1 ലക്ഷം രൂപയുടെ  ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും.

മികച്ച പൗൾട്രി കർഷകൻ, മികച്ച കർഷക/സംരംഭക, മികച്ച യുവകർഷകൻ എന്നീ വിഭാഗങ്ങളിലെ കർഷകർക്ക്  50,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. കൂടാതെ ജില്ലാ  തലത്തിൽ മികച്ച  ക്ഷീര കർഷകന് 20,000 രൂപയുടെ ക്യാഷ് അവാർഡും, മികച്ച  സമ്മിശ്ര കർഷകന് 10,000 രൂപയുടെ   ക്യാഷ് അവാർഡും നൽകും.

അപേക്ഷാ ഫോമുകൾ എല്ലാ മൃഗാശുപത്രികളിലും  ലഭ്യമാണ്.  സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ  മഹാകുംഭാഭിഷേകം നാളെ

തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ നവീകരണത്തിന് ശേഷമുള്ള മഹാകുംഭാഭിഷേകം നാളെ നടക്കും. രാവിലെ 7.40നാണ് കുംഭാഭിഷേക ചടങ്ങുകൾ. കിഴക്കേ ശീവേലിപ്പുര ഒഴികെയുള്ള ഭാഗങ്ങളിൽ നിന്ന് ഭക്തർക്ക് കുംഭാഭിഷേകം വീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ശ്രീകോവിലിനു മുകളിൽ താഴികക്കുടങ്ങളുടെ സമർപ്പണം,...

പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ എൻഡിആർഎഫ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തിരുവല്ല: തിരുവല്ല താലൂക്കിൽ ക്യാമ്പ് ചെയ്യുന്ന എൻ ഡി ആർ എഫ്  ഫോർത്ത് ബറ്റാലിയൻ ആറക്കോണത്തിന്റെ നേതൃത്വത്തിൽ പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടി...
- Advertisment -

Most Popular

- Advertisement -