തിരുവല്ല: ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിൽ അഷ്ടമംഗല ദേവപ്രശ്നം നടന്നു .ജ്യോതിഷ പണ്ഡിറ്റ് കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടന്നത്. രാവിലെ ആറിന് ശാന്തി വി ആർ രാജേഷ് ശർമയുടെ നേതൃത്വത്തിൽ ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു.
ചടങ്ങിനോട് അനുബന്ധിച്ച് നിരവധി ഭക്തർ ദർശനത്തിന് എത്തിയിരുന്നു