ധാക്ക : ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണം തുടരുന്നു.ഞായറാഴ്ച രാത്രി 28 വയസ്സുള്ള ഹിന്ദു ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു.ചിറ്റഗോങ്ങിലെ ദഗൻഭുയാനിൽ ഓട്ടോഡ്രൈവർ സമീർ ദാസാണ് കൊല്ലപ്പെട്ടത്.സമീറിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. സമീറിന്റെ ഓട്ടോറിക്ഷ മോഷ്ടിച്ചു പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ജോലിക്ക് പോയ സമീറിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചലിലാണ് രക്തത്തിൽ കുതിർന്ന മൃതദേഹം കണ്ടെത്തിയത്. രാജ്യത്തുടനീളം ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ മനുഷ്യാവകാശ സംഘടനയായ ബംഗ്ലാദേശ് ഹിന്ദു ബുദ്ധമത ക്രിസ്ത്യൻ ഐക്യ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു.






