ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാലു തൊഴിലാളികൾ മരിച്ചു.ദൗത്യ സംഘം ഇതുവരെ 46 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് ഹിമപാതം ഉണ്ടായത്.ആകെ 55 പേരാണ് അപകടത്തിൽപ്പെട്ടത്. റോഡ് നിർമാണ തൊഴിലാളികൾ ഹിമപാതത്തിൽപ്പെടുകയായിരുന്നു.