Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശ് പ്രക്ഷോഭം...

ബംഗ്ലാദേശ് പ്രക്ഷോഭം : 105 പേർ കൊല്ലപ്പെട്ടു

ധാക്ക : ബം​ഗ്ലാദേശിലെ സംവരണ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ 105 പേർ കൊല്ലപ്പെട്ടു . 2,500 ഓളം പേർക്ക് പരിക്കേറ്റു. സമരക്കാരെ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.1971ലെ ബംഗ്ലദേശ് വിമോചനസമരത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കു സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും നാട്ടിൽ തിരികെയെത്തി. എം.ബി.ബി.എസ് വിദ്യാർഥികളാണ് മടങ്ങിയെത്തിയവരിലേറെയും.വെള്ളിയാഴ്ച മാത്രം വടക്കുകിഴക്കൻ അതിർത്തികളിലൂടെ 300-ലധികം പേർ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്.ഇന്റർനെറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ബംഗ്ലദേശിൽ നിയന്ത്രണമുണ്ട്.കലാപബാധിത മേഖലയിലേക്കു പോകരുതെന്നും പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും ഇന്ത്യ ജാഗ്രതാനിർദേശം നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പി രംഗനാഥ് അനുസ്മരണവും പുരസ്കാര സമർപ്പണവും

ചങ്ങനാശ്ശേരി: ആലപ്പി രംഗനാഥിന്റെ മൂന്നാമത് ചരമവാർഷിക ദിനാചരണവും സ്വാമിസംഗീത പുരസ്കാര സമർപ്പണവും 18-ന് ചങ്ങനാശ്ശേരി പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. മൂന്നാമത് സ്വാമിസംഗീത പുരസ്ക്കാരം ചലച്ചിത്ര സംഗീത സംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ ലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് എന്ന ട്രേഡില്‍ ഒഴിവുള്ള ഒരു ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഈഴവ/ബില്ലവ/ തിയ്യ വിഭാഗത്തില്‍പ്പെട്ട നിശ്ചിത...

അഭിമുഖം

- Advertisment -

Most Popular

- Advertisement -