Monday, December 22, 2025
No menu items!

subscribe-youtube-channel

HomeNew Delhiബംഗ്ലാദേശ് കലാപം...

ബംഗ്ലാദേശ് കലാപം : സ്ഥിതി​ഗതികൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : ബംഗ്ലാദേശ് കലാപത്തെ തുടർന്നുള്ള സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഹിന്ദു യുവാവായ ദീപു ചന്ദ്രദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്കയറിയിച്ച ഇന്ത്യ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു .

ബം​ഗ്ലാ​ദേശിലെ സ്ഥിതി​ഗതികൾ നിരീക്ഷിക്കുകയാണെന്നും അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അതേസമയം, ഇന്ത്യയിലെ ബം​ഗ്ലാദേശ് ഹൈക്കമ്മിഷന് നേരെ ആക്രമണം ഉണ്ടായെന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ വാർത്ത വിദേശകാര്യമന്ത്രാലയം തള്ളി. പ്രതിഷേധത്തിൽ 25 പേർ മാത്രമാണ് പങ്കെടുത്തതെന്നും ഹൈക്കമ്മീഷന് അകത്ത് കടക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ചു

പത്തനംതിട്ട : ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവതോടനുബന്ധിച്ച് ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി. 1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമാണ് വില...

ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും ഇസ്രായേലും : പ്രധാനമന്ത്രിയെ  വിളിച്ച് നെതന്യാഹു

ന്യൂഡൽഹി : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവു  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു ടെലഫോൺ സംഭാഷണം നടത്തി. തന്ത്രപരമായ ബന്ധങ്ങൾ, ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നിവയെക്കുറിച്ച് ആയിരുന്നു ഇരു നേതാക്കളും തമ്മിൽ...
- Advertisment -

Most Popular

- Advertisement -