പത്തനംതിട്ട: ഭാരതീയ കിസാൻ സംഘ് ഏപ്രിൽ 2 മുതൽ 28 വരെ നടത്തുന്ന കർഷക നവോദ്ധാന യാത്രയുടെ വിജയത്തിനായി പത്തനംതിട്ട ജില്ലയിൽ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയിൽ 10 സ്ഥലങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നടത്തും. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ജി സുരേഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.ബി പ്രതീപ്, സംസ്ഥാന സമിതി അംഗങ്ങളായ കെ.സി. വിജയകുമാർ, ശിവരാജൻ ആർ എസ് എസ് ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യൻ അനിൽ കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് മുരളീ ദാസ് സാഗർ എന്നിവർ പ്രസംഗിച്ചു.
