കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിട ഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാക്കുന്ന് മേൽപോത്ത് കുന്നേൽ ഡി. ബിന്ദുവിൻ്റെ മകൾ നവമിയെ തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു . ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നവമിയെ സന്ദർശിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. നവമിക്ക് സർക്കാർ എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.നവമിയുടെ കഴുത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞു വീണ് ബിന്ദു മരിച്ചത് .






