കൊച്ചി : ജാമ്യം നൽകിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വിഷയം ഗൗരവമായെടുത്ത് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ പ്രതിഭാഗം അഭിഭാഷകരോട് കോടതി നിര്ദേശിച്ചു . പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിക്കുകയും ഉച്ച കഴിഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ബോബി ജയിലിൽനിന്ന് പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ജയിലിൽത്തന്നെ തുടർന്നത്. ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കവേ ഇന്നു രാവിലെ ബോബി ജയിൽമോചിതനായി.