അടൂർ : ഏറത്ത് പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ വർഷങ്ങളായി കഴിഞ്ഞുകൂടിയ 52 കാരനായ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം അവകാശികൾ എത്താത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. പശ്ചിമ ബംഗാൾ സിലിഗുഡി സ്വദേശി ലംബു എന്ന ഗൗത(52)മിനെ ഈ ഫെബ്രുവരി പകുതിയോടെ ഓപ്പൺ സ്റ്റേജിനു സമീപംഅവശനിലയിൽ കാണപ്പെടുകയും, നാട്ടുകാർ മങ്ങാടുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
സ്ഥിതി മോശമായതിനാൽ പിന്നീട് അടൂർ ജനറൽ ആശുപത്രിയിലേക്കും, അവിടെനിന്നും മാർച്ച് ഒന്നിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
എന്നാൽ അവിടെ ചികിത്സക്കിടെ മരണപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അടൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
185 സെന്റിമീറ്റർ ഉയരം, കനം കുറഞ്ഞ ശരീരം, കറുത്ത നിറം, കറുത്ത മുടി, പരന്ന മുഖം. വലത് തുടയുടെ മുകൾ ഭാഗത്ത് കറുത്ത മറുക്, നാഭിയുടെ വലത് ഭാഗത്ത് കറുത്ത മറുക് എന്നിവയാണ് അടയാളവിവരം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത ഏതെങ്കിലും നമ്പരിൽ ബന്ധപ്പെടുക,അടൂർ പോലീസ് സ്റ്റേഷൻ 04734 224829, എസ് ഐ അടൂർ 9497345431