മുംബൈ : ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഇന്ന് പുലർച്ചെയാണ് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ട് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണി ലഭിച്ചത്.യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലുള്ള വിമാനത്തിനുള്ളിൽ പരിശോധന നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.