തിരുവല്ല : അകപ്പൊരുൾ സാഹിത്യവേദിയുടെ ട്രഷറർ ജയ്സൺ പാടിയിൽ രചിച്ച “കാലവാതായനം” എന്ന ചെറുകഥാ സമാഹാരം ചലച്ചിത്ര സംവിധായകൻ ബ്ലസ്സി പ്രൊഫ.ബി രവികുമാറിന് നല്കി പ്രകാശനം നിർവഹിച്ചു. തിരുവല്ല വൈ. എം.സി.എ.യിൽ നടന്ന ചടങ്ങിൽ പ്രൊഫ എ.ടി. ളാത്തറ,പ്രൊഫ. വർഗീസ് മാത്യു, ജോ ഇലഞ്ഞിമൂട്ടിൽ, വി.വിമൽ കുമാർ, ജോസ് ഫിലിപ്,ഉഷാ അനാമിക എന്നിവർ പങ്കെടുത്തു.






