തിരുവനന്തപുരം : കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. പൊതുവിപണിയെക്കാൾ 300 ശതമാനം ഉയർന്ന നിരക്ക് നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയത്. ഇതിലൂടെ 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായിയെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.
2020 മാർച്ച് 28ന് 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റ് മാർച്ച് 30ന് മറ്റൊരു കമ്പനിയിൽനിന്നു 1550 രൂപയ്ക്കാണ് വാങ്ങിയത് .കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു.