തിരുവല്ല : മുനമ്പത്തെ ഭൂമിയിലെ വക അവകാശവാദത്തെ തുടർന്നുള്ള തർക്കങ്ങൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയത് നിലവിലുള്ള വക നിയമത്തിനാൽ ദുരിതമനുഭവിക്കുന്ന നിരപരാധികളായ ആയിരങ്ങൾക്ക് ഏക ആശ്വാസം വക്കഫ് നിയമ ഭേദഗതിയാണെന്നത് വ്യക്തമാക്കുന്നു എന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസ് (എൻ.സി.എം.ജെ) സംസ്ഥാന സമിതി പ്രസ്താവിച്ചു.
1995ലെ വക്കഫ് നിയമം അനുസരിച്ച് ബോർഡിൻറെ തീരുമാനം അന്തിമമാണെന്നും അത് ഭേദഗതി ചെയ്യാൻ വക്കഫ് ഡ്രൈവ് യൂണിനു മാത്രമേ കഴിയൂ എന്നും വക്കഫിന്റെയും വക്കഫ് സ്വത്തിന്റെയും കാര്യം പരിഗണിക്കാൻ വക്കഫ് നിയമപ്രകാരം മറ്റ് അധികൃതർക്ക് തടസ്സമുണ്ടെന്നും വക്കഫ് നിയമത്തിനു വിരുദ്ധമായ ഉത്തരവുകൾ പുറപ്പെടുവിക്കുവാൻ സർക്കാരിന് കഴിയില്ല എന്നുമുള്ള ഹൈക്കോടതിയുടെ നിർദ്ദേശം നിയമത്തിലെ വിവാദ വകുപ്പുകൾ അടിയന്തരമായി റദ്ദ് ചെയ്യണമെന്ന ആവശ്യത്തിന് പ്രസക്തി വർദ്ധിപ്പിക്കുന്നു.
വഖഫ് നിയമ ഭേദഗതിയെ എതിർത്തുകൊണ്ട് പ്രമേയം പാസാക്കിയ കേരള നിയമസഭയിലെ ഭരണ – പ്രതിപക്ഷ കക്ഷികളുടെ നിലപാട് തെറ്റാണെന്ന് മനസ്സിലാക്കി പാർലമെന്റിന്റെ പരിഗണനയിലുള്ള വക്കം നിയമ ഭേദഗതി ബിൽ അടിയന്തരമായി പാസാക്കുവാൻ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മുനമ്പത്ത് തങ്ങളുടെ അവകാശ സംരക്ഷണത്തിനായി സമരം ചെയ്യുന്ന ഭൂമിയുടെ യഥാർത്ഥ ഉടമകൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എൻ സി എം ജെ മുൻപ് മുനമ്പത്തേക്ക് ലോങ്ങ് മാർച്ച് സംഘടിപ്പിച്ചതുപോലെ തുടർന്നും പ്രതിഷേധ പരിപാടികൾ നടത്തുവാൻ യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡൻറ് ഡോ. പ്രകാശ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പാസ്റ്റർ തോമസ് എം പുളിവേലിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, ട്രഷറർ റവ. ഡോ. എൽ. ടി. പവിത്ര സിംഗ്, അഡ്വൈസറി കൗൺസിൽ അംഗങ്ങളായ ഫാ. പി. എ. ഫിലിപ്പ്, ഫാ. ബെന്യാമീൻ ശങ്കരത്തിൽ, ഫാ. ജോണിക്കുട്ടി, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഷിബു കെ. തമ്പി, കോശി ജോർജ്, അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.