തൃശ്ശൂർ : ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ കേസ്.ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസ് .ഇവരുടെ കൂടെയുണ്ടായിരുന്ന ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്‌ളോഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മുൻപും ജസ്ന റീൽസ് ചിത്രീകരണം നടത്തിയിരുന്നു.ഇവർ ഗുരുവായൂർ നടയിൽ വച്ച് കേക്ക് മുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൻ വിവാദമായിരുന്നു. ഇതേ തുടർന്നാണ് വിവാഹ ചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾക്കുമല്ലാതെ ക്ഷേത്രത്തിൽ വീഡിയോഗ്രഫി അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത് .






