കണ്ണൂർ : ഭാസ്‌കര കാരണവർ വധകേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചു എന്നാണ് കേസ്.ജയിൽ ഉപദേശക സമിതിയുടെ ശുപാർശ പ്രകാരം ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കുകയാണ്.
ഈ മാസം 24ന് കുടിവെള്ളമെടുക്കാനായി പോയ വിദേശ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തുവെന്നാണ് എഫ് ഐ ആർ .സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ ഷെറിനെ നാലു തവണ ജയിൽ മാറ്റിയിരുന്നു.ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു കണ്ണൂർ ജയിൽ ഉപദേശക സമിതി ശിക്ഷാ ഇളവ് നൽകാൻ ശുപാർശ നൽകിയത്.തുടർന്ന് ഷെറിന് ശിക്ഷായിളവ് നല്‍കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.