Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryസെൻറ് ചവറ...

സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക പ്രൊഫഷണൽ നാടകോത്സവം

ചങ്ങനാശ്ശേരി: സർഗഭവന നിർമാണത്തിന് ചാരുതയേകി സെൻറ് ചവറ ട്രോഫി- ഇടിമണ്ണിക്കൽ – യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവം പുരോഗമിക്കുന്നു. നാലാം ദിനത്തിൽ “ആറ്റിങ്ങൽ ശ്രീധന്യയുടെ മുഖാമുഖം” നാടകം ചെത്തിപ്പുഴ സർഗക്ഷേത്ര തേവർകാട് പ്രൊഫസർ റ്റി. റ്റി ചാക്കോ നഗറിൽ അരങ്ങേറി. സ്റ്റിക്കർ ഡിസൈൻസ് തെങ്ങാണയുടെ സ്‌പോൺസർഷിപ്പിലാണ് നാടകം അരങ്ങേറിയത്.

മുഹാദ് വെമ്പായതിന്റെ രചനയിൽ സുരേഷ് ദിവാകരൻ സംവിധാനം ചെയ്‌ത മുഖാമുഖം എന്ന നാടകം ഭരണഘടനയിലെ ആർട്ടിക്കിൾ 14-നെ കലാപരമായി വിശകലനം ചെയ്യുന്നതാണ്. സമൂഹത്തിലെ ആനുകാലിക പ്രശ്നങ്ങളെ ഗൗരവത്തോടെ ചർച്ചചെയ്യുകയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്‌തു.

പ്രൊഫഷണൽ ഫോറം വൈസ് പ്രസിഡന്റ് ഡോ.സന്തോഷ് ജെ.കെ.വി ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രൊഫഷണൽ ഫോറം അഗം ജോർജ് വർക്കി പ്രായോജകരെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രൊഫഷണൽ ഫോറം സെക്രട്ടറി ആന്റണി ജേക്കബ് ചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്തു. ഹേമന്ത് കുമാറിന്റെ രചനയിൽ രാജേഷ് ഇരുളം സംവിധാനം ചെയുന്ന കാഞ്ഞിരപ്പള്ളി അമല അവതരിപ്പിക്കുന്നു ശാന്തം എന്ന നാടകമാണ് ഇന്ന് 6: : 30 പി.എം ന് സർഗക്ഷേത്ര അങ്കണത്തിൽ അരങ്ങേറുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിരാത്രം: യജമാനനും പത്നിയും  യാഗ ശാലയിൽ ഉപവിഷ്ടരായി

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം  രണ്ടാം ദിവസം യജമാനനും പത്നിയും യജമാനത്വം സ്വീകരിച്ചു യാഗ ശാലയിൽ ഉപവിഷ്ടരായി. തുടർന്ന് അരണി കടഞ്ഞു യാഗാഗ്നി ജ്വലിപ്പിച്ചു യാഗാരംഭം കുറിച്ചു. ആദ്യ...

ബലാത്സംഗ കേസ് : നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി .സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര...
- Advertisment -

Most Popular

- Advertisement -