ശബരിമല : ശബരിമല അയ്യപ്പ സന്നിധിയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ. ഇത് രണ്ടാം തവണയാണ് ദർശനം നടത്തുന്നതെന്ന് ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു. പമ്പയിൽ നിന്ന് കെട്ട് നിറച്ചാണ് മല ചവുട്ടിയത്. അയ്യപ്പ ഭക്തരുടെ പരാതികൾക്ക് അവർ തന്നെ മറുപടി പറയട്ടെയെന്നും തനിക്ക് ബുദ്ധിമുട്ടുകൾ ഒന്നും നേരിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.