ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം ശ്രീമതി സി.എസ്.സുജാത എക്സ്.എം.പി. ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ് അധ്യക്ഷയായി. അഡ്വ.ഷാനിമോൾ ഉസ്മാൻ എക്സ്.എം.എൽ. എ, സുനിമോൾ ടി.സി, സുജാ ജോൺ,സിനി ബിജു സൂസമ്മ ഏബ്രഹാം വി.വിജി, മൽസമ്മ ഏബ്രഹാം ഡോ. ഷേർളി ഫിലിപ്പ്, ഡോ. ഗീത, ശ്രീദേവി ബാലകൃഷ്ണൻ ‘ എന്നിവർ സംസാരിച്ചു.
തൃശൂർ/പാലക്കാട്: തൃശൂരിലും പാലക്കാട്ടും ചില സ്ഥലങ്ങളിൽ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. തൃശ്ശൂരിൽ കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്.പാലക്കാട് തൃത്താല, ആനക്കര ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്...
ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ ലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് എന്ന ട്രേഡില്‍ ഒഴിവുള്ള ഒരു ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഈഴവ/ബില്ലവ/ തിയ്യ വിഭാഗത്തില്‍പ്പെട്ട നിശ്ചിത...