പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടന യോഗങ്ങളിൽ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്.
10.30 ന് അടൂർ കെ എസ് ആർടിസി കോർണറിൽ പ്രചാരണ യോഗത്തിൽ പങ്കെടുക്കുന്നതാണ് ആദ്യ പരിപാടി.തുടർന്ന് അടൂരിൽ തന്നെ നടക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് 4 ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതു സമ്മേളനത്തിൽ പ്രസംഗിച്ച ശേഷം 5.30 ന് കാഞ്ഞിരപ്പള്ളി സ്റ്റേഡിയത്തിലെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കും.
എൽഡിഎഫിലെ പ്രമുഖ നേതാക്കൾ വിവിധ യോഗങ്ങളിൽ പങ്കെടുത്ത് പ്രസംഗിക്കുമെന്ന് എൽ ഡിഎഫ് അടൂർ നിയോജക മണ്ഡലം കൺവീനർ ടി.ഡി. ബൈജു അറിയിച്ചു