കൊച്ചി : എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം .എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ച വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമത പ്രശ്നങ്ങൾ നിലനിന്നിരുന്നു.
സമാധാനപരമായി ബിഷപ്പ് ഹൗസിനുള്ളിൽ പ്രാർത്ഥാനയജ്ഞം നടത്തിയിരുന്ന 21 വൈദികരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കിയെന്ന് വിമത വൈദികർ ആരോപിച്ചു.ബലപ്രയോഗത്തിൽ ഒട്ടേറെ പേർക്കു പരുക്കേറ്റു.വൈദികർ സമീപത്തെ സെന്റ് മേരീസ് ബസലിക്കയുടെ മുറ്റത്ത് പ്രാർഥനായജ്ഞം തുടരുകയാണ് .
