Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsദൈവിക സ്നേഹത്തിൻ്റെ...

ദൈവിക സ്നേഹത്തിൻ്റെ വാഹകരാകുവാനും സാക്ഷ്യമുള്ള മാതൃകാ  ജീവിതം നയിക്കുവാനും വൈദിക കുടുംബങ്ങൾക്ക് കഴിയണം – ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃത്രിയൻ കാതോലിക്കാ ബാവാ

പരുമല: – ദൈവിക സ്നേഹത്തിൻ്റെ വാഹകരാകുവാനും സാക്ഷ്യമുള്ള മാതൃകാ  ജീവിതം നയിക്കുവാനും വൈദിക കുടുംബങ്ങൾക്ക് കഴിയണമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃത്രിയൻ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. പരുമല സെമിനാരിയിൽ നടന്ന അഖില മലങ്കര മധ്യ മേഖലാ വൈദിക കുടുംബ സംഗമവും അഖില മലങ്കര ബസ്കിയമ്മ അസോസിയേഷൻ പ്രതിനിധി സമ്മേളനവും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വൈദികൻ്റെ ആത്മബോധവും ജീവിതശൈലിയും”  എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. അഖില മലങ്കര വൈദികസംഘം പ്രസിഡൻ്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.

സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.എബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. അലക്സിയോസ് മാർ യൗസേബിയോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, വൈദിസംഘം ജനറൽ സെക്രട്ടറി ഫാ.ഡോ. നൈനാൻ വി ജോർജ് , വൈദിക സംഘം മേഖല സെക്രട്ടറി ലെസ് ലി പി ചെറിയാൻ, സെമിനാരി മാനേജർ  റവ. കെ.വി.പോൾ റമ്പാൻ, ബസ്ക്കിയാമ്മ അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്ച്ചൽ പി.ജോസ് എന്നിവർ സംസാരിച്ചു.

ക്ലാസ്സുകൾക്കും പ്രബോധനങ്ങൾക്കും ഡോ.സഖറിയാ മാർ സേവേറിയോസ്, ഡോ.വർഗീസ് റ്റി. പൊന്നൂസ് എന്നിവർ നേതൃത്വം നൽകി.വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 600ൽ പരം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു : വെന്റിലേറ്ററിൽ

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിൽ ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഞായറാഴ്ച 11 മണിയോടെയാണ്...

സംസ്കൃത പഠനം സാർവത്രികമാക്കണം –  സ്വാമി നിർവ്വാണനന്ദ

തിരുവല്ല: സംസ്കൃത പഠനം സാർവത്രികമാക്കണമെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ്. ഭഗവത് ഗീത നിത്യപാരായണ ഗ്രന്ഥമാക്കണമെന്നും സ്വാമി പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷികത്തിന് തുടക്കം കുറിച്ച് നിർവാഹക സമിതി യോഗം...
- Advertisment -

Most Popular

- Advertisement -