ചെന്നൈ : കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌ത 3 പ്രതികളെ വെടിവച്ച് കീഴ്‌പ്പെടുത്തി പൊലീസ്. തവസി, കാര്‍ത്തിക്, കാളീശ്വേരന്‍ എന്നിവരെയാണ് ഏറ്റുമുട്ടലിനൊടുവില്‍ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ കാലിൽ വെടിയേറ്റു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ എംബിഎയ്ക്ക് പഠിക്കുന്ന മധുര സ്വദേശിനിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികള്‍ മൂന്നുപേരും മോഷ്ടിച്ച ബൈക്കിലാണ് വന്നത്. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.




                                    

