Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiപൈലറ്റുമാരില്ല:വിസ്താര എയർലൈൻസിൽ...

പൈലറ്റുമാരില്ല:വിസ്താര എയർലൈൻസിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ന്യൂഡൽഹി :ആവശ്യമായ പൈലറ്റുമാരെ ലഭ്യമാകാതെ വിസ്താര എയർലൈൻസിൽ പ്രതിസന്ധി രൂക്ഷമാകുന്നു.ചൊവ്വാഴ്ച രാവിലെ മാത്രം 38 സർവീസുകൾ റദ്ദാക്കി.മുംബൈയിൽ നിന്ന് 15ഉം ഡൽഹിയിൽ നിന്ന് 12ഉം ബെംഗളൂരുവിൽ നിന്ന് 11 വിമാനങ്ങളുമാണ് റദ്ദാക്കിയവ.ഇന്നലെയും വിസ്താരയുടെ 50ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു .160 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.

ദീര്‍ഘമായ ജോലിസമയവും എയർലൈൻ നടപ്പിലാക്കാൻ ശ്രമിക്കുന്ന പുതുക്കിയ ശമ്പളഘടനയുമാണ് പൈലറ്റുമാർ ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകൾ .കഴിഞ്ഞ ഒരാഴ്‌ച്ചയോളമായി വിസ്താരയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.വിമാനം റദ്ദാക്കുന്നതും വൈകുന്നതും സംബന്ധിച്ച് വിസ്താരയോട് കേന്ദ്ര വ്യോമയാനവകുപ്പ് വിശദീകരണം തേടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ എക്സൈസ് പരിശോധന കർശനമാക്കുന്നു : പമ്പയിലും നിലയ്ക്കലും സ്ക്വാഡുകൾ രംഗത്ത്

ശബരിമല: സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഒരേസമയം പരിശോധന സ്ക്വാഡുകളെ വിന്യസിച്ച് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കുന്നു. സന്നിധാനത്ത് മാത്രമായി 35 റെയ്ഡുകളാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ സംഘടിപ്പിച്ചത്. 238 കോട്പ കേസുകൾ രജിസ്റ്റർ...

പയ്യന്നൂരിൽ മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന് വിജയം

കണ്ണൂർ : പയ്യന്നൂരിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന് 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയിൽ സിപിഎം സ്ഥാനാർഥി ടി.ഐ. മധുസൂദനൻ ആയിരുന്നു എതിർ...
- Advertisment -

Most Popular

- Advertisement -