ന്യൂഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചു.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 42 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ളവർക്ക് വിലയിലെ മാറ്റം ആശ്വാസമാകും. ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വിലയ്ക്ക് മാറ്റമില്ല.