തൃശൂർ : തൃശൂരിൽ ചികിത്സ കിട്ടാതെ ഒരു വയസുകാരൻ മരിച്ചതായി പരാതി.പനിയെ തുടർന്ന് കുട്ടിയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകുന്നേരം 4.30 മുതൽ ഒൻപത് മണി വരെ യാതൊരു മരുന്നും കുട്ടിക്ക് നൽകിയില്ല. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായത്തിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവത്തിൽ ആശുപത്രിക്കെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.