കോന്നി :പത്തനംതിട്ട കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി.ഇന്നലെ രാത്രിയിലാണ് സംഭവം.നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി.
കട്ടപ്പനയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് പുനലൂർ–മൂവാറ്റുപുഴ പാതയിലാണ് അപകടരമായ സാഹചര്യത്തിൽ നിർത്തിയത്.പിന്നാലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോയി.
ബസ് റോഡിന് നടുക്കാണ് കിടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും ഡ്രൈവർ ബസ് മാറ്റിയിടാൻ തയാറായില്ലെന്ന് പരാതിയുണ്ട്.