Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsKottayamനരേന്ദ്ര മോദി...

നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം : മൂന്നാം വട്ടവും അധികാരത്തിലേറിയ ബി.ജെ.പി നേത്യത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ. രാജ്യത്തിൻ്റെ മതേതരത്വവും അഖണ്ഡതയും പരിപാലിക്കുന്നതിനൊപ്പം രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ  നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയട്ടേ എന്ന്  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ.

എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണാനും അവരുടെ ക്ഷേമം ഉറപ്പ് വരുത്താനും കഴിയുന്നവരുമാണ് യഥാർത്ഥ ഭരണാധികാരി. മതേതരത്വമാണ് നമ്മുടെ ഭാരതത്തിൻ്റെ മുഖമുദ്ര .അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാൻ പുതിയ സർക്കാരിന് കഴിയുമെന്ന് സഭ ഉറച്ചു വിശ്വസിക്കുന്നു. മണിപ്പുരിൽ നടന്നതു പോലെയുള്ള കറുത്ത ദിനങ്ങൾ ഇനിയും അവർത്തിക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. സുരേഷ് ഗോപി ,ജോർജ് കുര്യൻ എന്നിവരെ കേന്ദ്ര മന്ത്രിസഭയിലെടുത്തത് നരേന്ദ്ര മോദി സർക്കാരിന് കേരളത്തോടുള്ള കരുതലായാണ് മലങ്കര ഓർത്തഡോക്‌സ് സഭ കാണുന്നത് .

മോദി സർക്കാരിൻ്റെ ആദ്യ ഉത്തരവ് കാർഷിക ക്ഷേമത്തിന് വേണ്ടിയിട്ടുള്ളതാണെന്നത് രാജ്യത്തെ ഭൂരിഭാഗം വരുന്ന കർഷക ജനതയ്ക്കുള്ള അംഗീകാരമാണ്. ലോക രാജ്യങ്ങളുടെ നെറുകയിലേക്ക് ഭാരതത്തെ കൈപിടിച്ചുയർത്താൻ നരേന്ദ്ര മോദി സർക്കാരിന് കഴിയട്ടേയെന്ന് ആശംസിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നിയിലെ സ്ഫോടനം : പരുക്കേറ്റ അസം സ്വദേശിയുടെ നില ഗുരുതരം

റാന്നി : റാന്നി ഹെഡ്പോസ്റ്റാഫീസിന് സമീപത്തെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ശക്തമായ സ്ഫോടനം നടന്ന സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുടെ പരിശോധന ഇന്ന് ഉച്ചയോടെ പൂർത്തിയായി. സ്ഫോടനത്തിൽ കെട്ടിടത്തിൻ്റെ വാതിൽ തെറിച്ച് പോവുകയും ജനാലകൾക്ക് നാശനഷ്ടം...

ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: ഏപ്രിൽ 27 വരെ സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട്...
- Advertisment -

Most Popular

- Advertisement -