Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപുല്ലാട് എസ്.എൻ.ഡി.പി.ശാഖ...

പുല്ലാട് എസ്.എൻ.ഡി.പി.ശാഖ സർവ്വമത തീർത്ഥാടക വിശ്രമകേന്ദ്രം നിർമ്മിക്കുന്നു

കോഴഞ്ചേരി : മതസൗഹാർദ്ദത്തിൻ്റെ സന്ദേശം നൽകി സർവ്വ മത തീർത്ഥാടകർക്കായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു. പുല്ലാട് 4294-ാം നമ്പർ എസ് എൻ ഡി പി ടൗൺ ശാഖയാണ് നൂതന ആശയവുമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

ശബരിമല, മഞ്ഞനിക്കര ,മാരാമൺ, ചെറുകോൽപ്പുഴ തീർത്ഥാടകർക്ക് മികച്ച രീതിയിൽ ഉള്ള വിശ്രമകേന്ദ്രമാണ് ഒരുങ്ങുന്നത്. പുല്ലാട് ഗുരുദേവക്ഷേത്രത്തോട് ചേർന്ന് ഇതിനായി  സ്ഥലം  വാങ്ങി. വിശ്രമകേന്ദ്ര നിർമ്മാണത്തിൻ്റെ പ്രവർത്തന ഉദ്ഘാടനത്തിൻ്റെ ധനശേഖരണ പരിപാടി മന്ത്രി വീണാ ജോർജ്  ഉദ്ഘാടനം ചെയ്തു.കോഴഞ്ചേരി യൂണിയൻ പ്രസിഡൻ്റ് കെ.എൻ.മോഹൻ ബാബു മുഖ്യ അതിഥി ആയിരുന്നു.

യോഗം ഇൻസ്പെക്റ്ററിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ,യൂണിയൻ വൈസ് പ്രസിഡൻ്റ് വിജയൻ കാക്കനാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ് കുന്നപ്പുഴ, നിർമ്മാണ കമ്മിറ്റി ചെയർമാൻ അഡ്വ.പി.കെ.ബാബു, കൺവീനർ ശ്രീകുമാർ ശ്രീനിലയം, ക്ഷേത്ര തന്ത്രി ജലിൽ കുമാർ ,ശാഖാ വൈസ് പ്രസിഡൻ്റ് കുമാരി സവിത, വനിതാ സംഘം പ്രസിഡൻ്റ് തങ്കമണി, സെക്രട്ടറി നിത്യ ,യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് രോഹിത്,.ശാഖാ സെക്രട്ടറി കെ.ജി അശോകൻ, യൂണിയൻ കമ്മറ്റി അംഗം രാജു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള കേസിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി എച്ച്.വെങ്കടേഷിന് അദ്ദേഹം കത്തു നല്‍കി. ക്ഷേത്രങ്ങളില്‍...

റബ്ബർ പാലിൽ നിന്നുള്ള ഉത്പന്നനിർമാണത്തിൽ പരിശീലനം

തിരുവനന്തപുരം : കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള റബ്ബർബോർഡ് റബ്ബർ പാലിൽനിന്നുള്ള ഉത്പന്നനിർമാണത്തിൽ പരിശീലനം നൽകുന്നു. റബ്ബർ ബാൻഡ്, കൈയ്യുറ, കയർ ഫോം, കാർപറ്റ് ബാക്കിങ്, ബലൂൺ, റബ്ബർ പശ തുടങ്ങിയ ഉത്പന്നങ്ങളുടെ...
- Advertisment -

Most Popular

- Advertisement -