Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryസാമ്പത്തിക -...

സാമ്പത്തിക – നിയമന തട്ടിപ്പുകൾക്കെതിരെ സമഗ്ര അന്വേഷണം വേണം:  അഡ്വ. വി എ സൂരജ്

കോഴഞ്ചേരി : അയിരൂർ വില്ലേജ് സഹകരണ സംഘം സാമ്പത്തിക – നിയമന തട്ടിപ്പുകൾക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു.

അയിരൂർ വില്ലേജ് സഹകരണ സംഘം മുൻ ഭരണസമിതി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ വായ്പ തട്ടിപ്പ് നടത്തിയതിൽ നടപടി ആവശ്യപ്പെട്ടും നിക്ഷേപകർക്ക് പണം തിരികെ നൽകാത്ത സംഘം നടപടിക്കെതിരെയും ബിജെപി അയിരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയിരൂരിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ബിജെപി അയിരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജയ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം എം .അയ്യപ്പൻകുട്ടി , ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ ,അയിരൂർ മണ്ഡലം ജനറൽ സെക്രട്ടറി ആശ എസ് ,  സെക്രട്ടറി കെ .അജികുമാർ, ദിലീപ് അയിരൂർ, അശോകൻ എ വി എന്നിവർ പ്രസംഗിച്ചു

പഞ്ചായത്ത് അംഗങ്ങളായ എം .പി. സോമശേഖരൻ നായർ ,എൻ .ജി. ഉണ്ണികൃഷ്ണൻ ,അനുരാധ ശ്രീജിത്ത് ,ജയശ്രീ, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് സോമൻ താഴമൺ, സുരേഷ് ഐക്കര ,മധു കിഴക്കേക്കര തുടങ്ങിയവർ  നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 07-11-2024 Karunya Plus KN-546

1st Prize Rs.8,000,000/- PE 305326 (TIRUR) Consolation Prize Rs.8,000/- PA 305326 PB 305326 PC 305326 PD 305326 FP 305326 PG 305326 PH 305326 PJ 305326 PK 305326...

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ പീഡന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നും കോവളത്തുവച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. എല്‍ദോസിനെ...
- Advertisment -

Most Popular

- Advertisement -