പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പത്തനംതിട്ട മണ്ഡലത്തിലെ സർവീസ് വോട്ടുകൾ സൂക്ഷിച്ചിട്ടുള്ള ചെന്നീർക്കര പി എം കേന്ദ്രീയ വിദ്യാലയത്തിനുള്ളിലെ പോസ്റ്റൽ ബാലറ്റ് സ്ട്രോങ്ങ് റൂം ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പൊതു നിരീക്ഷകർ എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിയത്. രാവിലെ ഏഴിന് സ്‌ട്രോംഗ് റൂം തുറന്നു.
വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തില്ലെന്ന ജീവനക്കാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷമാണ് തുടങ്ങിയത്. രാവിലെ എട്ടിനു തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ഹോം വോട്ടിംഗില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. രാവിലെ 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിച്ചു.
കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇവിഎമ്മുകള്‍ എണ്ണുന്നതിന് ഏഴ് കൗണ്ടിംഗ് ഹാളുകള്‍ ക്രമീകരിച്ചത്
ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണിയശേഷമേ അന്തിമവിധി പ്രഖ്യാപിക്കു.