പത്തനംതിട്ട : പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദനത്തിന് ഇരയായത്.
കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിക്കുകയും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ചും മുളക് സ്പ്രേ ചെയ്തും നഖത്തിൽ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നാണ് മര്‍ദ്ദനത്തിനിരയായ റാന്നി സ്വദേശിയായ യുവാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.ഭര്‍ത്താവ് ആക്രമിക്കുമ്പോള്‍ രശ്മി അത് മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു.നട്ടെല്ലിന് പൊട്ടലുണ്ട്.
പണം തട്ടാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ ആഭിചാരപ്രവര്‍ത്തനങ്ങളും വീട്ടില്‍ നടക്കാറുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു .ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്.വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.