കൊച്ചി : മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ് അന്തരിച്ചു.94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം, ഇടതു മുന്നണി കൺവീനർ, സിഐടിയു സംസ്ഥാന സെക്രട്ടറി,ലോക്‌സഭാംഗം തുടങ്ങിയ പദവികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.2015ൽ പ്രായാധിക്യത്തെ തുടന്ന് പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവായി. ഭാര്യ പരേതയായ ബേബി. മക്കൾ: അഡ്വ. എം.എൽ.സജീവൻ, സുജാത, അഡ്വ. എം.എൽ. അബി, ആശ ലോറൻസ്.