Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiസൈബർ ആക്രമണം...

സൈബർ ആക്രമണം : സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

കൊച്ചി : സൈബറാക്രമണത്തിൽ സിപിഎം നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ ആലുവ സൈബർ പോലീസ് കേസെടുത്തു.സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .ഷൈനിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായിരുന്നു കെ.ജെ. ഷൈൻ .തനിക്കെതിരെ വ്യാപകമായ രീതിയിൽ സൈബർ ആക്രമണവും അപവാദപ്രചരണവും നടക്കുന്നുവെന്നു കാട്ടി ഷൈൻ ഇന്നലെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. സൈബറാക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് കെ.ജെ. ഷൈനിന്റെ ഭർത്താവ് ഡൈനസ് തോമസ് ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേദാർനാഥിൽ ​ഹെലികോപ്റ്റർ തകർന്നു വീണു ; 7 പേർ മരിച്ചു

ഡെറാഡൂൺ : കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ​​ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നത്. പുലർച്ചെ 5.20നാണ് അപകടം. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള ഒരു കുട്ടി...

കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം : ആളപായമില്ല

ശ്രീനഗർ : കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. രജൗരി ജില്ലയിൽ സുന്ദർബാനി പ്രദേശത്ത് വച്ചായിരുന്നു സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തത് .സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം. തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേർന്നുള്ള...
- Advertisment -

Most Popular

- Advertisement -