തിരുവല്ല : പത്തു വർഷം മുൻപ് തെങ്ങിൽ നിന്ന് വീണു നട്ടെലിനു ക്ഷതം സംഭവിച്ച് അരയ്ക്കു താഴെ തളർന്നു കിടപ്പിലായ ദാസിന് വീണ്ടും ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽലിന്റെ കാരുണ്യ സ്പർശം. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലും കുറിയന്നൂർ സെന്റ്.തോമസ് മാർത്തോമാ ചർച്ചും ചേർന്ന് ദാസിന് ഇലക്ട്രോണിക് വീൽചെയർ നൽകി.
ബിലീവേഴ്‌സ് ഹോസ്പിറ്റലിന്റെ ഡയറക്ടറും സി.ഇ.ഒ യുമായ പ്രൊഫ. ഡോ ജോർജ് ചാണ്ടി മറ്റീത്ര വീൽചെയർ ആശീർവദിച്ച് താക്കോൽ കൈമാറി. മെഡിക്കൽ സൂപ്രൻ്റ് ഡോ.ജോംസി ജോർജ് , അസ്സോസിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യയത്ത്, സീനിയർ റീഹാബ് കൺസൽട്ടന്റ് ഡോ തോമസ് മാത്യു, എൻ. ആർ.സി. എൻ. സി. ഡി. ഡയറക്ടർ ജോൺസൺ ഇടയാറന്മുള, ചാപ്ളിൻ . ഫാ. തോമസ് വർഗ്ഗീസ്, കുറിയന്നൂർ സെന്റ്. തോമസ് മാർത്തോമാ ചർച്ച് ഇടവകാംഗം സുരേഷ് മണ്ണിൽ, ടോണി ആന്റണി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
സാമൂഹിക മാധ്യമങ്ങളിലൂടെ ദാസിന്റെ ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളെ കുറിച്ച് മനസിലാക്കി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം ഏതാനും മാസങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ പുനരധിവാസത്തിനു ആവശ്യമായ ചികിത്സ സൗജന്യമായി നൽകുകയും, കുറിയന്നൂർ സെന്റ് തോമസ് ചർച്ച് ഇടവകാംഗമായ സുരേഷ് മണ്ണിലുമായി ചേർന്ന് ദാസിന്റെ സ്വന്തം ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.
സ്വയംപര്യാപ്തയുടെ മധുരമറിയാൻ ദാസിനു മുന്നിൽ ഇനി തടസങ്ങളില്ല. സ്വയം യാത്ര ചെയ്‌ത് ലോട്ടറി കച്ചവടമോ മൽസ്യവില്പനയിൽ ഏർപ്പെടുകയോ എന്നതാണ് ലക്ഷ്യം എന്ന് ദാസ് ചടങ്ങിൽ അറിയിച്ചു.